35 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒരു അപൂര്‍വ വിവാഹം

എത്രയൊക്കെ പറഞ്ഞാലും എഴുതിയാലും പ്രണയം നിര്‍വചിക്കാനാകാത്ത അനുഭവമാണ്..! പ്രണയിക്കാത്തവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം. ഇംഗ്ലീഷുകാരി ആന്‍ഡ്രിയ മുറെയുടെയും പങ്കാളിയായ ഗ്രഹാം മാര്‍ട്ടിന്റെയും പ്രണയകഥ ആരെയും അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളാണ്. മുപ്പത്തഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം 60-കാരിയായ ആന്‍ഡ്രിയയും 56-കാരനായ ഗ്രഹാമും വിവാഹിതരാകാന്‍ പോകുന്നു. മുപ്പത്തഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഗ്രഹാമാണ് ആന്‍ഡ്രിയയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ മോറേയിലെ ലോസിമൗത്തിലെ ബീച്ചില്‍വച്ചു തന്റെ കാമുകിക്കു മുന്നില്‍ മുട്ടുകുത്തിനിന്നായിരുന്നു ഗ്രഹാമിന്റെ വിവാഹാഭ്യര്‍ഥന. പങ്കാളിയുടെ പെരുമാറ്റം ആന്‍ഡ്രിയയ്ക്ക് സര്‍െ്രെപസ് ആയിരുന്നു. തനിക്കിതു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ആന്‍ഡ്രിയയുടെ മറുപടി.

1988ലാണ് ആന്‍ഡ്രിയയും ഗ്രഹാമും തങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. ഇരുവരും പ്രണയബന്ധം ആരംഭിച്ച കാലം മുതല്‍ വിവാഹത്തിനു തനിക്കു താത്പര്യമില്ലെന്ന് ഗ്രഹാം തുറന്നുപറയാറുണ്ടായിരുന്നു. അക്കാലത്ത് എന്‍ഗേജ്‌മെന്റ് റിംഗ് ഗ്രഹാം ആന്‍ഡ്രിയയെ അണിയിച്ചിരുന്നു. തങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പിനു മോതിരം ധാരാളമെന്നായിരുന്നു ഗ്രഹാമിന്റെ പക്ഷം. ഇരുവരുടെയും വിവാഹത്തീയതിയും നിശ്ചയിച്ചു. സെപ്റ്റംബറില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ആഘോഷമായി നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. ആന്‍ഡ്രിയയുടെ 88കാരനായ അച്ഛന്‍ അവരെ വിവാഹവേദിയിലേക്ക് ആനയിക്കും. ഇരുവരുടെയും മക്കളും കൊച്ചുമക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കും. സ്‌റ്റോക്ക് കണ്‍ട്രോള്‍ മേഖലയിലാണ് ഗ്രഹാം ജോലി ചെയ്യുന്നത്. ഷെഫ് ജോലിയില്‍നിന്നു വിരമിച്ച ആന്‍ഡ്രിയ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *