ഹോട്ട് സീനുകളിലും ചുംബനരംഗങ്ങളിലും അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു; തമന്ന

യുവാക്കളുടെ ഹരമാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്. ഒന്നാംനിര താരമായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന തമന്നയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പ് ലിപ് ലോക്ക്, ബിക്കിനി സീനുകള്‍ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തുമായിരുന്നു.

അതേസമയം, താരത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന െ്രെപം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു! ട്രെയിലറുകള്‍ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. ലിപ് ലോക്കിനു പുറമെ ടോപ് ലെസ് രംഗങ്ങളും ചിത്രത്തിലുണ്ട്.

അതേസമയം, വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് തമന്ന. എന്റെ കരിയറില്‍ ഇതുവരെ ഇന്റിമസി സീനുകള്‍ ചെയ്തിട്ടില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇന്‍ഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഞാനും ചുംബനരംഗങ്ങളിലും മറ്റും അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുക എന്നത് ഒരു പരിണാമമായിരുന്നു. ജനപ്രീതി നേടാനുള്ള ശ്രമമല്ല ഇതെന്നും തമന്ന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *