സ്ത്രീയുടെ ശക്തിക്കും അഴകിനും മഞ്ജു വാര്യർ ഉദാഹരണം: പാർത്ഥിപൻ

മലയാളത്തിൻറെ ലേഡീ സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാള സിനിമയിലേക്കുള്ള മഞ്ജുവിൻറെ തിരിച്ചുവരവ് സ്ത്രീസമൂഹത്തിനു തന്നെ ഉണർവായിരുന്നു. താരത്തിൻറെ പക്വതയും മറ്റുള്ളവരോടുള്ള സമീപനവുമെല്ലാം എല്ലാർക്കും മാതൃകയാണ്. മഞ്ജുവിനെക്കുറിച്ച് തമിഴിലെ മികച്ച നടന്മാരിലൊരാളായ പാർത്ഥിപൻ പറഞ്ഞ അഭിപ്രായം ആരാധകർ ഏറ്റെടുത്തു. പാർത്ഥിപൻറെ വാക്കുകൾ ഇതാണ്,

‘തമിഴ്‌നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരു സ്വാമിയുണ്ടായിരുന്നു. അദ്ദേഹവും മഞ്ജു വാര്യരും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൃപാനന്ദ വാര്യർ ആത്മീയ പ്രഭാഷണം നടത്തുന്നു. മഞ്ജു ആത്മീയത പ്രസംഗിക്കുന്നില്ലെങ്കിലും സ്ത്രീയുടെ ശക്തി എന്താണ്, അഴക് എന്താണെന്നതിന് ഉദാഹരണമാണ്.

കമ്പി വെറുതെ ഇരുന്നാൽ തുരുമ്പ് പിടിക്കും. കമ്പിക്കുള്ളിൽ ഒരു കറണ്ട് ഉണ്ടെങ്കിൽ അവസാനം വരെയും അതു തുരുമ്പ് പിടിക്കില്ല. അതുപോലെ സ്ത്രീകൾ സ്ത്രീകളായി മാത്രം ഇരുന്നാൽ പ്രായമാകുന്തോറും ഭംഗി പോയി എല്ലാം കഴിയും. എന്നാൽ സ്ത്രീകളിൽ സ്ത്രീത്വത്തിൻറെ ബോധം ഉണ്ടെങ്കിൽ അവർ മഞ്ജു വാര്യരെ പോലെയാകും. നിങ്ങളുടെ സിനിമയും അഭിനയവും ഒക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തൻറെയുള്ളിലെ ശക്തിയെ തിരിച്ചറിഞ്ഞ് ജീവിക്കുന്നതിൻറെ ഉത്തമ ഉദാഹരണമാണ് മഞ്ജു വാര്യർ…’ പാർത്ഥിപൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *