‘സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വരുത്തി, അഭിമുഖങ്ങൾ വേണ്ടെന്ന് വച്ചു’; ദുർഗ

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ. ഉടൽ എന്ന സിനിമയിലെ ദുർഗ്ഗ കൃഷ്ണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. എന്നാൽ തന്റെ പ്രകടനത്തേക്കാളും സിനിമയിലെ ആശയത്തേക്കാളും ചർച്ചയായത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നാണ് ദുർഗ്ഗ കൃഷ്ണ പറയുന്നത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.

പെർഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ പെർഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടെന്ന് മനസിലായപ്പോഴാണ് ഞാൻ തയ്യാറായത്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്പേസ് ലഭിച്ചിരുന്നില്ല. ഉടലിലേക്ക് എന്ന ആകർഷിച്ചത് അതായിരുന്നുവെന്നും ദുർഗ്ഗ പറയുന്നു. അതേസമയം ഉടലിനെക്കുറിച്ചുള്ള ചർച്ചകളിൽ കൂടുതലും വന്നത് ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നാണ് ദുർഗ്ഗ പറയുന്നത്.

സോഷ്യൽ മീഡിയയിലും വാട്സ് ആപ്പിലും വരുന്നത് ഇന്റിമേറ്റ് രംഗങ്ങളായിരുന്നു. എനിക്ക് അറിയുക പോലും ചെയ്യാത്തവർ മെസേജ് അയച്ചു തരുന്നുണ്ടായിരുന്നു. പക്ഷെ അതിൽ എന്തോരം സീനുകൾ ഞാൻ കഷ്ടപ്പെട്ട് ചെയ്തതായിട്ടുണ്ട്! വളരെ കഷ്ടപ്പെട്ട് ചെയ്തതാണ് ഇതിലെ ഫൈറ്റ് സീനുകൾ. ഒരു ദിവസം ഫാഫ് ഡേ ഞാൻ ബോധം കെട്ട് കിടന്നിട്ടുണ്ട്. ഇന്ദ്രൻസേട്ടൻ കബോർഡിന്റെ ഡോർ വച്ച് അടിക്കുന്ന രംഗമുണ്ട്. ആദ്യത്തെ അടി തന്നെ തലയ്ക്കാണ് കൊണ്ടത്. അതൊരു ഓണത്തിന്റെ ദിവസമായിരുന്നു. ഹാഫ് ഡേ ഞാൻ ബോധമില്ലാതെ കിടക്കുകയായിരുന്നു.

അത്രയും എഫേർട്ട് എടുത്ത് ചെയ്ത രംഗങ്ങളുണ്ട്. എന്റെ മാത്രമല്ല, ഇന്ദ്രൻസേട്ടന്റേയും ധ്യാനിന്റേയും പ്രകടനത്തിന് പ്രാധാന്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. പക്ഷെ അതൊന്നും എവിടേയും ചർച്ചയായില്ല. അതിലെ ഇന്റിമേറ്റ് സീനുകൾ മാത്രം ഷെയർ ചെയ്യപ്പെടുക്കുകയും ചർച്ചയാവുകയും ചെയ്തു. ചിലർ സിനിമ കാണാതെ ഈ ക്ലിപ്പിംഗുകൾ മാത്രം ഷെയർ ചെയ്യുന്നതാകാം. അങ്ങനെയാണോ ഇവർ ഈ സിനിമയേയും എന്നേയും ജഡ്ജ് ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നുവെന്നും ദുർഗ്ഗ പറയുന്നു.

ഉടലിന്റെ റിലീസ് സമയത്ത് താൻ സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സ് ഓഫാക്കി വച്ചതിനെക്കുറിച്ചും ദുർഗ്ഗ സംസാരിക്കുന്നുണ്ട്. കുടുക്കും ഉടലും ഏകദേശം ഒരേ സമയത്ത് വന്ന സിനിമകളാണ്. കുടുക്കിലെ പാട്ടിലെ ലിപ് ലോക്ക് രംഗവും ഉടലിലെ ഇന്റിമേറ്റ് രംഗങ്ങളും വച്ച് സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. എന്നെ തെറിവിളിക്കുന്നതിലും കൂടുതലും ഒന്നും ചെയ്യാത്ത എന്റെ ഭർത്താവിനെയായിരുന്നു. നട്ടെല്ലില്ല എന്നെക്കെയാണ് പറഞ്ഞത്. കുടുംബത്തെ വലിച്ചിഴച്ചിട്ടുവെന്നാണ് ദുർഗ്ഗ പറയുന്നത്.

തന്റെ അഭിനയത്തിലും സിനിമയിലും താൻ അഭിമാനിച്ചിരുന്ന സമയത്തായിരുന്നു ഇത് നേരിടേണ്ടി വരുന്നതെന്നും ദുർഗ്ഗ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു സിനിമയ്ക്കും തനിക്ക് ഇത്രയും പ്രശംസ ലഭിച്ചിരുന്നില്ലെന്നും ദുർഗ്ഗ പറയുന്നു. ആ സമയത്ത് ഇത്തരം നെഗറ്റീവുകൾ തന്നെ ബാധിച്ചു. പക്ഷെ ഭർത്താവിന് കുഴപ്പമുണ്ടായിരുന്നില്ല. താൻ കാണാതിരിക്കാൻ പലപ്പോഴും മോശം കമന്റുകൾ ഡിലീറ്റ് ചെയ്തിരുന്നത് ഭർത്താവായിരുന്നുവെന്നും ദുർഗ്ഗ പറയുന്നുണ്ട്.

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലോ, എന്റെ പ്രകടനം മോശമാണെങ്കിലോ അത് പറഞ്ഞാൽ ഞാനത് എടുക്കും. പക്ഷെ ആവശ്യമില്ലാതെ എന്റെ ഭർത്താവിനെയും കുടുംബത്തേയും വലിച്ചിട്ടപ്പോൾ താൻ വിഷമിച്ചുവെന്നാണ് ദുർഗ്ഗ പറയുന്നത്. കുടുക്കിന്റെ പ്രൊമോഷന് ശേഷം താൻ ഒരു അഭിമുഖങ്ങൾക്കും പോയിരുന്നില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. യുട്യൂബിൽ ദുർഗ്ഗ കൃഷ്ണ എന്ന് സേർച്ച് ചെയ്യുമ്പോൾ ദുർഗ്ഗ കൃഷ്ണ ഹോട്ട് എന്നൊക്കെയായിരുന്നുവെന്നും താരം പറയുന്നു. അതിനാൽ നെഗറ്റീവ് തന്നിലേക്ക് എത്തണ്ട എന്ന് കരുതിയാണ് താൻ സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വരുത്തിയതെന്നും ദുർഗ്ഗ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *