സൂരിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി; ‘മാമൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൂരിയെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത മാമൻ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഈ മാസം 16 ന് ആഗോള റിലീസ് ആയി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ സ്വാസികയും ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. രാജ്കിരൺ ആണ് മറ്റൊരു താരം. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീത സംവിധാനം. ശ്രീ പ്രിയ കമ്പെയിൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ദിനേശ് പുരുഷോത്തമൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റർ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്‌കർ, കോസ്റ്റ്യൂമർ എം സെൽവരാജ്, വരികൾ വിവേക്, കോസ്റ്റ്യൂം ഡിസൈനർ ഭാരതി ഷൺമുഖം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപി ധനരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആർ ബാല കുമാർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷൻ മാനേജർ ഇ വിഗ്‌നേശ്വരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ മനോജ്, സ്റ്റിൽസ് ആകാശ് ബി, പിആർഒ യുവരാജ്, പബ്ലിസിറ്റി ഡിസൈനർ ദിനേഷ് അശോക്. ലാർക് സ്റ്റുഡിയോസിൻറെ ബാനറിൽ കെ കുമാർ ആണ് ചിത്രത്തിൻറെ നിർമ്മാണം. സീ 5 ലെ വെബ് സിരീസ് വിലങ്ങിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡ്യരാജ്.

Leave a Reply

Your email address will not be published. Required fields are marked *