സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ചോൺ കർമം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്നു. സുരാജ് വെഞ്ഞാറമ്മൂട് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ചു.

സംവിധായകൻ നിഥിൻ രൺജി പണിക്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബാദുഷ, സെവൻ ആർട്ട്സ് മോഹൻ, ഷിബു ജി. സുശീലൻ, ആൽവിൻ ആന്‍റണി തുടങ്ങിയവർ തിരി തെളിച്ചു. സംവിധായകൻ എം. പത്മകുമാർ സ്വിച്ച്ഓൺ നിർവഹിച്ചു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ രാജ സിംഗ് ക്ലാപ്പടിച്ചു. ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്‍റർടൈൻമെന്‍റ്സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *