സുബീഷ് സുധി നായകന്‍; ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ വരുന്നു

“ക്ലാസ്സ്മേറ്റ്സ് “എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഏറേ ശ്രദ്ധേയനായ സുബീഷ് സുധി നായകനാവുന്നു. സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, എന്നിവരാണ് മറ്റു താരങ്ങൾ. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.

നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ കല-ഷാജി മുകുന്ദ്, മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-അജി മസ്ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്, എഡിറ്റർ-ജിതിൻ ഡി കെ,ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ, ചീഫ്അ സോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്, അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ, സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി,ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-വിവേക്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *