സിദ്ധാർത്ഥും അതിഥി റാവും തമ്മിൽ പ്രണയത്തിൽ ആണോ? റൂമറുകൾക്കിടയിൽ സൂചന പങ്കിട്ട് താരം

നടി അതിഥി റാവും നടൻ സിദ്ധാർഥും ഡേറ്റിംഗിലെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത അതിഥി സിനിമാ പ്രേമികളുടെ ഇഷ്ടനടിയാണ്. അടുത്തിടെയായി നടിയുടെ പ്രണയമാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. കഥകളെല്ലാം സിദ്ധാർഥുമായി ബന്ധപ്പെട്ടാണ്.

അദിതി റാവുവിനു പിറന്നാൾ ആശംസകൾ നേർന്ന് സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു കൂടാതെ അദിതിയുമൊത്തുള്ള ഒരു ഫോട്ടോയും സിദ്ധാർഥ് പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാലിപ്പോൾ ഇരുവരും ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇതോടെ താരങ്ങൾ ഡേറ്റിംഗിലെന്ന വാർത്തകളാണ് പരക്കുന്നത്.

2003ൽ തമിഴ് ചിത്രമായ ബോയ്സിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനു മുമ്പു മണിരത്നത്തിന്റെ സിനിമാ നിർമാണത്തിൽ താരം പ്രവർത്തിച്ചിരുന്നു. മണിരത്നത്തിന്റെ മൾട്ടിസ്റ്റാർ ചിത്രമായ ആയുധ എഴുത്തിലും അഭിനയിച്ചിട്ടുണ്ട്. അദിതി നടി മാത്രമല്ല ഗായിക കൂടിയാണ്. ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അതിഥി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *