“സിഗ്നേച്ചർ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചർ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അൽഫി പഞ്ഞിക്കാരൻ അവതരിപ്പിക്കുന്ന ഫെമിന എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്. “സിഗ്നേച്ചർ”നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്. നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്.

നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ‘സിഗ്നേച്ചറി’ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദർ ബാബു തട്ടിൽ സി എം ഐ, ഛായാഗ്രഹണം-എസ് ലോവൽ, എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്,സംഗീതം-സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്‌,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *