സായി പല്ലവി ഡേറ്റിംഗിൽ; വിവാഹിതനും കുട്ടികളുള്ള നടനുമാണ് കാമുകനെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ ഡ്രീംഗേൾ സായ് പല്ലവിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച സംഭവങ്ങൾ വൻ വാർത്തയായി മാറി. താരത്തിന്റെ റിലേഷൻഷിപ്പിനെക്കുറിച്ചാണ് വാർത്ത പ്രചരിച്ചത്. പ്രചരിച്ച വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

2015 ൽ പുറത്തിറങ്ങിയ പ്രേമത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ മലയാളികളുടെ സ്വപ്നസുന്ദരിയായി മാറിയത്. പ്രേമത്തിലെ മലർ മിസ് ആയി വന്ന് സായ് പല്ലവി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടി. പിന്നീടൊരിക്കലും സായ് പല്ലവിയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലൂടെ തുടങ്ങിയെങ്കിലും സായ് പല്ലവി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്.

തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സ്ഥിരം നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു സായ് പല്ലവി. മിഡിൽ ക്ലാസ് അബ്ബായി, എൻജികെ, ഗാർഗി, ഫിദ, മാരി 2, ശ്യാം സിങ്ക റോയ്, ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ കൈയടി നേടി മുന്നേറുകയാണ് സായ് പല്ലവി.

ഓൺ സ്‌ക്രീനിലെ ശക്തമായ കഥാപാത്രങ്ങൾ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ കാഴ്ചപ്പാടുകളിലൂടേയും സായ് പല്ലവി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സായ് പല്ലവി എവിടേയും സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ സിനിമയ്ക്ക് പുറമെയുള്ള സായ് പല്ലവിയുടെ ജീവിതം അറിയാൻ എപ്പോഴും ആരാധകർക്കിടയിലൊരു കൗതുകമുണ്ട്.

താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. സായ് പല്ലവി പ്രണയത്തിലാണെന്നാണ് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ പറയുന്നത്. ഒരു പ്രമുഖ തെന്നിന്ത്യൻ നടനാണ് സായിയുടെ കാമുകനെന്നാണ് റിപ്പോർട്ട്. അദ്ദേഹം വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ നടൻ ആരെന്ന് ഇതുവരെയും ആർക്കുമറിയില്ല.

ചില സിനിമാ ന്യൂസ് മീഡിയകൾ സൂചനകൾ നൽകുന്നുണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. വാർത്തകളോട് സായ് പല്ലവി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഉടനെ തന്നെ വാർത്തകൾക്ക് പിന്നിലെ വസ്തുത എന്തെന്ന് സായ് പല്ലവി പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *