സംവിധായകർ മുതൽ ലൈറ്റ് ബോയ് വരെ ലാലേട്ടൻറെ സ്‌നേഹം അറിഞ്ഞവരാണ്; മോഹൻലാലിനെക്കുറിച്ച് ലാൽ ജോസ്

ലാലേട്ടൻറെയൊപ്പം അസിസ്റ്റൻറ്, അസോസിയേറ്റ് ഡയറക്ടർ ആയിരുന്നപ്പോഴും വർക്ക് ചെയ്തിട്ടുണ്ടെന്ന് മലയാളത്തിൻറെ ജനപ്രിയ സംവിധായകൻ ലാൽ ജോസ്. വിഷ്ണുലോകമാണ് ഞാൻ ലാലേട്ടൻറെയൊപ്പം വർക്ക് ചെയ്യുന്ന ആദ്യചിത്രം. ഞാൻ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു. ദിലീപ് അസിസ്റ്റൻറാകുന്ന ആദ്യ ചിത്രവുമായിരുന്നു വിഷ്ണുലോകം.

ആ ചിത്രത്തിൻറെ സെറ്റിൽ ലാലേട്ടനെ കാണാൻ സിബി മലയിൽ സാർ വന്നപ്പോൾ എന്നെക്കുറിച്ച് ലാലേട്ടൻ നല്ല അഭിപ്രായമാണ് സിബി സാറിനോടു പറഞ്ഞത്. ഞാൻ മലയാളസിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാകുമെന്നാണ് ലാലേട്ടൻ സിബി സാറിനോടു പറഞ്ഞത്.

പിന്നെ, ലാലേട്ടൻറെ സെറ്റ് എന്നു പറയുന്നത് രസകരമാണ്. തമാശകളൊക്കെ പറഞ്ഞ് ലൈവ് ആയിരിക്കും. അദ്ദേഹം സിംബിൾ ആയ വ്യക്തിയാണ്. താരപരിവേഷങ്ങളൊന്നും ആരുടെയടുത്തും പ്രകടിപ്പിക്കുന്ന ആളല്ല. സംവിധായകർ മുതൽ ലൈറ്റ് ബോയ് വരെ ലാലേട്ടൻറെ സ്‌നേഹം അറിഞ്ഞവരാണ്- ലാൽ ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *