സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സിനിമ സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ചൊവാഴ്ച അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ പ്രകാശ് പിതാവ് കുമാര​ന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം.

ചലച്ചിത്രമേഖലയിൽ 35 വർഷം പൂർത്തിയാക്കിയ പ്രകാശ് കോളേരി ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം എന്നീ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1987ൽ പുറത്തിറങ്ങിയ മിഴിയിതളിൽ കണ്ണീരുമായ് എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്ത് തുടക്കമിട്ടത്. അവൻ അനന്തപത്മനാഭൻ (1994), വരും വരാതിരിക്കില്ല, ദീർഘസുമംഗലീഭവ (1988), വലതുകാൽവെച്ച് (2006), പാട്ടുപുസ്തകം (2004) എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകൾ. 

Leave a Reply

Your email address will not be published. Required fields are marked *