ശോഭന എല്ലാം വെട്ടിത്തുറന്നു പറയുന്നു

നമുക്ക് പ്രിയപ്പെട്ട നായികയാണ് ശോഭന.സിനിമയിലും നൃത്തത്തിലുമൊക്കെ നിറഞ്ഞു നിന്ന ഒരു പൂർവിക പാരമ്പര്യം ശോഭനക്കുണ്ട്. ലളിത പദ്‌മിനി രാഗിണിയിൽ തുടങ്ങുന്നു ആ വിശേഷ പാരമ്പര്യം. പിതാവിൽ നിന്നാണ് ശോഭനക്ക് കലാ പാരമ്പര്യം ലഭിച്ചത് . ഡോക്ടറായ അമ്മക്ക് അത്തരം പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലായിരുന്നു. പക്ഷെ അവർ വളരെയേറെ ശ്രദ്ധയോടെയാണ് തന്റെ മകളെ വളർത്തിയത്.നൃത്തം പഠിപ്പിച്ചുവെങ്കിലും അത് പ്രൊഫഷണലായി കൊണ്ടുപോകുന്നതിലോ സിനിമാരംഗത്തെത്തിക്കുന്നതിലോ അവർക്കു തെല്ലുമില്ലായിരുന്നു താൽപ്പര്യം.മറ്റു ബന്ധുക്കളുടെ പ്രത്യേകിച്ചു സുകുമാരിയുടെ താൽപ്പര്യം മൂലമാണ് ശോഭന സിനിമയിലെത്തുന്നത്. സിനിമയിലെത്തപ്പെട്ടതിനു ശേഷമാണു അച്ഛനും അമ്മയും മകൾക്കു കൂടുതൽ തുണയായി മാറിയത്. വരുതി വിട്ടൊന്നിനും അവർ ശോഭനയെ അനുവദിച്ചതിരുന്നില്ല.

ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയയായ നടിയും നർത്തകിയുമായിട്ടു കൂടി തൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു ശോഭന അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ പലതും തുറന്നു പറയുകയാണ് ശോഭന.

മലയാളത്തിൽ താനിഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ് തനിക്കു ലഭിച്ചതെന്നും മറ്റൊരു ഭാഷകളിലും അതുണ്ടായിട്ടില്ല എന്നുമാണ് ശോഭന വെളിപ്പെടുത്തുന്നത്. ഹിന്ദിയിൽ മാധുരി ദീക്ഷിത് ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവർക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ അവസരം ലഭിച്ചില്ല.എപ്പോഴെങ്കിലും അങ്ങനെ ഒരവസരം ലഭിച്ചപ്പോഴാകട്ടെ ‘അമ്മ അതിന് സമ്മതിച്ചതുമില്ല. ശോഭന വെളിപ്പെടുത്തുന്നു. അതിനു കാരണവുമുണ്ടായിരുന്നു. മലയാളത്തിൽ നല്ല തിരക്കുള്ള നാളുകളിലായിരുന്നു അങ്ങനെയുള്ള ക്ഷണമൊക്കെ ഉണ്ടായത്.

തമിഴിൽ തന്റെ പല ചിത്രങ്ങളും പരാജയപ്പെടുകയായിരുന്നെന്നും ശോഭന ഓർമ്മിക്കുന്നു,അക്കാലത്തു തന്നോടൊപ്പം സിനിമയിലുണ്ടായിരുന്ന പലരെയും പോലെ പല വീടുകൾ വയ്ക്കാനോ ,കാറുകൾ വാങ്ങാനോ പണം വാരിക്കൂട്ടാണോ തനിക്കൊരുകാലത്തും ആഗ്രഹമില്ലായിരുന്നെന്നും ശോഭന പറയുന്നു.സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ സംവിധായകർ അതിനവസരം തന്നില്ല.

അഭിമുഖങ്ങളോട് ഒട്ടും താത്പര്യമില്ലാത്ത നടിയാണ് ശോഭന,ഒരുപാടു നിർബന്ധിച്ചാൽ മാത്രം സമ്മതിച്ചതെങ്കിലായി. എന്നാൽ ഇന്ന് ശോഭന അങ്ങനെയല്ല. ആവശ്യക്കാരോട് സംസാരിക്കാൻ വിസ്സമ്മതമില്ല. പക്ഷെ തോന്നുന്നത് മാത്രമേ പറയുകയുള്ളൂ എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *