വീണ്ടും ഡേറ്റിങ്ങിൽ?; കങ്കണയുടെ കൂടെയുള്ള സുന്ദരക്കുട്ടൻ ആരാണ്

ബോളിവുഡിലെ മിന്നും താരമാണ് കങ്കണ റണാവത്. വെള്ളിത്തിരയ്ക്കു പിന്നിൽ നിരവധി ഗോസിപ്പുകളിൽ അകപ്പെട്ടിട്ടുള്ള താരമാണ് കങ്കണ. ചില പ്രണയങ്ങളും പ്രണയപരാജയങ്ങളും ബോളിവുഡിലെ ചൂടൻ ചർച്ചകളായിരുന്നു. ചില ബന്ധങ്ങൾ വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

പ്രണയത്തകർച്ചകൾക്കെല്ലാം ഒടുവിൽ കുറേക്കാലമായി കങ്കണ ഒറ്റയ്ക്കായിരുന്നു താമസം. എന്നാൽ ഇപ്പോഴിതാ കങ്കണ വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളാണു പുറത്തുവരുന്നത്. മുപ്പത്തിയാറുകാരിയായ കങ്കണ വീണ്ടും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾക്കു തെളിവുനൽകുന്ന ചിത്രമാണ് കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്.

കങ്കണയെ ഒരു യുവാവിനൊപ്പം കണ്ടതാണ് താരം പ്രണയത്തിലാണോ എന്ന സംശയം ജനിപ്പിച്ചത്. ഇതേ യുവാവിൻറെ കരം പിടിച്ച് മുംബൈയിലെ സലൂണിൽനിന്നു പുറത്തുവരുന്ന കങ്കണയുടെ ചിത്രവും വൈറലായി മാറി. വിദേശിയാണ് കങ്കണയുടെ കാമുകൻ. കങ്കണയെക്കാൾ പ്രായം കുറഞ്ഞ ആളാണെന്നാണ് ഫോട്ടോയിൽനിന്നു മനസിലാകുന്നത്. താരത്തിനൊപ്പമുള്ള യുവാവിൻറെ പേര് അടക്കമുള്ള വിവരങ്ങൾ തേടി അലയുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.

Leave a Reply

Your email address will not be published. Required fields are marked *