വിജയ് ദേവരുകൊണ്ടയുടെ 100 ആരാധകര്‍ക്ക് സൗജന്യ വിനോദയാത്ര

വിജയ് ദേവരുകൊണ്ട മറ്റു താരങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തനാണ്. സൂപ്പര്‍ താരമാണെന്നുള്ള ജാഡയൊന്നുമില്ലാത്ത താരമാണ് വിജയ് ദേവരുകൊണ്ട എന്നു സഹതാരങ്ങളും ആരാധകരും പറയുന്നു. ചുരുങ്ങിയ കാലം കൊണ്ടു പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് അദ്ദേഹം. എല്ലാ ആഘോഷദിവസങ്ങളിലും താരം തന്റെ ആരാധകര്‍ക്ക് സര്‍പ്രൈസ് കൊടുക്കാറുണ്ട്. ഈ ക്രിസ്മസിനും വിജയ് തന്റെ പതിവു തെറ്റിച്ചില്ല. വളരെ വലിയ സര്‍പ്രൈസ് ആണ് താരം ആരാധകര്‍ക്കു കൊടുത്തിരിക്കുന്നത്.

100 ആരാധകര്‍ക്ക് ഹോളിഡേ ട്രിപ്പ് ആണ് താരത്തിന്റെ ഓഫര്‍. ആരാധകര്‍ക്കിടയില്‍ അഭിപ്രായ സര്‍വെ നടത്തിയായിരുന്നു സര്‍െ്രെപസ് പ്രഖ്യാപിച്ചത്. സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ള സ്ഥലങ്ങള്‍ ആരാധകര്‍ക്ക് വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി. ഇന്ത്യയിലെ മലനിരകള്‍, ബീച്ചുകള്‍, കള്‍ച്ചര്‍ ട്രിപ്പ്, മരുഭൂമികള്‍ എന്നിവയായിരുന്നു ഓപ്ഷന്‍ കൊടുത്തത്.

‘ദേവരസാന്ത, അഞ്ച് വര്‍ഷം മുമ്പാണ് ഇതു ഞാന്‍ ആരംഭിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും നല്ലൊരു ആശയം ഇത്തവണ എനിക്കുണ്ട്. നൂറുപേരെ എല്ലാ ചെലവുകളുമെടുത്ത് ഹോളിഡേയ്ക്ക് അയയ്ക്കുന്നു. എവിടേക്കാണെന്നത് തെരഞ്ഞെടുക്കാന്‍ നിങ്ങളെന്നെ സഹായിക്കാമോ’ എന്നാണ് വിജയ് ട്വീറ്റ് ചെയ്തത്. സര്‍വെയില്‍ അധികം പേരും വോട്ട് ചെയ്തത്, മലനിരകള്‍ക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *