ലോകത്തെ ഏറ്റവും സുന്ദരന്മാരിൽ ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ; ഒന്നാം സ്ഥാനത്ത് ബിടിഎസിലെ അംഗം കിം തേ യുംഗ് 

ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ‘ബോളിവുഡിന്റെ ഗ്രീക്ക് ദൈവം’ എന്നാണ് താരം അറിയപ്പെടുന്നത്. ടെക്‌നോ സ്‌പോർട്ട്‌സ് നടത്തിയ സർവേയിൽ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷൻ നേ‌ടിയത്.

ലോക പ്രശസ്‌ത കെ -പോപ് ബാൻഡ് ആയ ബിടിഎസിലെ അംഗം കിം തേ യുംഗ് ആണ് ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബിടിഎസിലെ മുൻനിര ഗായകരിൽ ഒരാളായ കിം തേ യുംഗ് ‘വി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗായകനുപുറമെ നടൻ കൂടിയായ വി നിലവിൽ ദക്ഷിണ കൊറിയൻ സൈന്യത്തിൽ സേവനമനുഷ്ടിക്കുകയാണ്.

ഹോളിവുഡിലെ ഏറ്റവും പ്രമുഖ നടന്മാരിൽ ഒരാളായ ബ്രാഡ് പിറ്റ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഹോളിവുഡിലെ മുൻനിര ബ്രിട്ടീഷ് നായകനായ റോബർട്ട് പാറ്റിൻസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കനേഡിയനും നടനും മോഡലുമായ നോഹ മിൽസ് ആണ് നാലാം സ്ഥാനം നേടിയത്.

‘വാർ 2’ ആണ് ഹൃത്വിക് റോഷന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷൻ നായകനായെത്തുന്ന ‘കൃഷിന്റെ’ നാലാം പതിപ്പിന്റെ കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ. ‘ദി റോഷൻസ്’ എന്ന പേരിൽ നെറ്റ്‌ഫ്ളിക്‌സിൽ ഹൃത്വിക് റോഷന്റെ ഡോക്യുമെന്ററി എത്തുന്നുവെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *