സമൂഹമാധ്യമങ്ങളിൽ നിരവധി വീഡിയോ പങ്കുവച്ചു വരാറുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം വീഡിയോ അക്കൂട്ടത്തിലുണ്ടാകും. ചിലത് നമ്മളെ അദ്ഭുതപ്പെടുത്തും, മറ്റു ചിലതു രസിപ്പിക്കും. ചില വീഡിയോ ആകട്ടെ നമുക്ക് പ്രചോദനമാകും. കഴിഞ്ഞ ദിവസം തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ നൃത്തം ചെയ്യുന്ന സീമ കനോജിയ എന്ന പെൺകുട്ടിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. അൽക്ക യാഗ്‌നിക്കിന്റെ മേരാ ദിൽ തേരാ ദിവാന എന്ന ഹിറ്റ് പാട്ടിനാണ് സീമ ചുവടുവച്ചത്. വീഡിയോ ഹിറ്റ് ആയെങ്കിലും പബ്ലിസിറ്റ് സ്റ്റണ്ടിനു വേണ്ടി ചെയ്തതാണെന്ന വിമർശനവും സീമയ്ക്കു കേൾക്കേണ്ടിവന്നു.
റെയിൽവേ സ്റ്റേഷനിൽ നൃത്തം ചെയ്തു; സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു
