രാമൻറെ ഏദൻതോട്ടവും മാലിനിയും…; ഇഷ്ടകഥാപാത്രക്കുറിച്ച് അനുസിതാര

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂർത്തങ്ങളിലൂടെ മലബാറിൻറെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും തൻറെ ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ചും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും പറയുകയാണ് അനുസിതാര:

‘ചെയ്യാൻ പോകുന്ന സിനിമയുടെ കഥ ഇഷ്ടമാകണം. പിന്നെ കഥ കേൾക്കുമ്പോൾ എനിക്കു ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നു തോന്നണം. ലഭിക്കുന്ന കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമോ, ഞാൻ ചെയ്താൽ നന്നാകുമോ എന്നു ചിന്തിക്കും. എന്തെങ്കിലും കൺഫ്യൂഷൻ തോന്നിയിൽ പിന്നെ ആ കഥാപാത്രം ചെയ്യാൻ നിൽക്കില്ല. കാരണം ചെയ്യാമെന്ന് ഏൽക്കുകയും പിന്നീട് അഭിനയിക്കുന്ന സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ അതെനിക്കും സംവിധായനും പ്രശ്‌നമാകില്ലേ. അതു കൊണ്ട് എനിക്കു ചെയ്യാൻ പറ്റുന്ന കഥാപാത്രമാണെങ്കിൽ മാത്രം ഏറ്റെടുക്കും.

നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണെങ്കിലും രാമൻറെ ഏദർതോട്ടം എന്ന സിനിമയിലെ മാലിനി എനിക്കേറെ സ്‌പെഷ്യലാണ്. പിന്നെ ഫുട്‌ബോൾ താരം വി.പി. സത്യൻറെ കഥ പറഞ്ഞ ക്യാപ്റ്റനിലെ അനിതാ സത്യനെ ഒത്തിരി ഇഷ്ടമാണ്. നീയും ഞാനും എന്ന സിനിമയിലെ ഹാഷ്മി അൻസാരി, സന്തോഷത്തിലെ ആദി ഒക്കെ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. എങ്കിലും ഏറെ പ്രിയപ്പെട്ടത് രാമൻറെ ഏദൻതോട്ടത്തിലെ മാലിനിയാണ്- അനുസിതാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *