രജനികാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പുണ്ടോ?; അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; രാം​ ​ഗോപാൽ വർമ

സംവിധായകൻ രാം ​ഗോപാൽ വർമ കഴിഞ്ഞ ദിവസം രജനികാന്തിനെ കുറിച്ചും അമിതാഭ് ബച്ചനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. രജനികാന്ത് നല്ല നടനാണോയെന്നതിൽ സംശയമുണ്ടെന്നാണ് രാം ​ഗോപാൽ പറഞ്ഞത്. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പുണ്ടോയെന്നും രാം ​ഗോപാൽ വർമ ചോദിച്ചു.

അടുത്തിടെ നൽകിയ അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വിവാദ പരമാര്‍ശം. ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യയില്‍ മനോജ് ബാജ്പയ് ചെയ്തത് പോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പില്ല. അമിതാഭ് ബച്ചന്റെ ഒരു കഥാപാത്രത്തിന് വയറുവേദന അനുഭവപ്പെട്ട ഒരു സിനിമ കണ്ടത് ഞാൻ ഓർക്കുന്നു. എനിക്ക് ആ രംഗം വെറുപ്പായിരുന്നു. അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ എപ്പോഴും അവരെ അർദ്ധദേവന്മാരെപ്പോലെയാണ് കാണുന്നത്. അർദ്ധദേവന്മാർക്ക് കഥാപാത്രങ്ങളാകാൻ കഴിയില്ല. ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ലെന്നുമാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. പിന്നാലെ സോഷ്യൽമീഡിയ വഴി സംവിധായകനുള്ള മറുപടികളും ട്രോളുകളും രജനി ആരാധകർ കൊടുത്ത് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *