യാത്രകളിലൂടെ ഫാമിലിയുമായുള്ള ബോണ്ടിംഗ് വർധിക്കും; ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിക്കുമെന്ന് ടൊവിനോ

കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിക്കുമെന്ന് യംഗ് സൂപ്പർ സ്റ്റാർ ടൊവിനോ തോമസ്. എപ്പോഴും തനിക്ക് അവർക്കൊപ്പം ഇരിക്കാൻ സാധിക്കാറില്ലെന്നും താരം.

പണ്ടു മുതൽക്കേ അപ്പൻ ഞങ്ങളെ പല സ്ഥലത്തും കൊണ്ടു പോയിട്ടുണ്ട്. ഞങ്ങൾ മൂന്ന് മക്കളാണ്. എല്ലാ വെക്കേഷനുകളിലും ഞങ്ങൾ എല്ലാവരും നിർബന്ധമായും യാത്ര പോവും. കർണാടക, തമിഴ്നാട്, പഞ്ചാബ്, ഡൽഹി അങ്ങനെ നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. 2015നു ശേഷമാണ് ഇന്ത്യക്കു പുറത്ത് ഞാൻ പോകുന്നത്.

യാത്ര ഒരുപാട് ഇഷ്ടമാണ്. സിനിമയുടെ ഭാഗമായി പല സ്ഥലങ്ങളിലും പോകാൻ സാധിക്കുന്നുണ്ട്. പിന്നെ ഷൂട്ടിംഗിനു പോകുമ്പോൾ വേറെ ആർക്കും പോകാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പോകാൻ പറ്റും. ഇഷ്ടപ്പെട്ട ജോലിയുടെ കൂട്ടത്തിൽ ഇഷ്ടപ്പെട്ട യാത്രകളും നടക്കും. പിന്നെ ഇത്തരം യാത്രകളിലൂടെ ഫാമിലിയുമായുള്ള ബോണ്ടിംഗ് വർധിക്കും എന്ന് ചെറുപ്പത്തിലെ മനസിലായതാണ്. അതുതന്നെയാണ് അടുത്ത തലമുറയ്ക്ക് ഞാൻ പകർന്നു കൊടുക്കാൻ ശ്രമിച്ചത് – ടൊവിനോ തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *