“മെയ്ഡ് ഇൻ കാരവാൻ” നാലാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു

ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെയ്ഡ് ഇൻ കാരവാൻ ” എന്ന ചിത്രത്തിലെ നാലാമത്തെ വീഡിയോ ഗാനം, പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്ജ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അജയ് കുന്നേൽ എഴുതിയ വരികൾക്ക് ഷഫീഖ് റഹ്മാൻ സംഗീതം പകർന്ന് അഭിജിത്ത് അനിൽകുമാർ ആലപിച്ച ” നീളും മണൽ പാത…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ആറ് ഹൃദ്യമായ ഗാനങ്ങൾ ഉള്ള “മെയ്ഡ് ഇൻ കാരവാൻ” വിഷുവിന് ഏപ്രിൽ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഇന്ദ്രൻസ്,പ്രിജിൽ Jr, മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ,അനിക ബോയിൽ,എല്ല സെന്റ്സ്,നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ” മെയ്ഡ് ഇൻ കാരവാൻ” നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ-ഡെൽമി മാത്യു. ഷിജു എം ഭാസ്ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു.

പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്മാൻ, എഡിറ്റർ-വിഷ്ണു വേണുഗോപാൽ. പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജെ പി, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കല- രാഹുൽ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആർ പണിക്കർ,സ്റ്റിൽസ്-ശ്യാം മാത്യു, പരസ്യക്കല-പ്രജിൻ ഡിസൈൻസ്, വിശ്വമയൻ വി, അസോസിയേറ്റ് ഡയറക്ടർ-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്,ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോർട്ട് -പങ്കജ് മോഹൻ, ലൊക്കേഷൻ മാനേജർ-നിബിൻ മാത്യു ജോർജ്ജ്, പ്രൊഡക്ഷൻ മാനേജർ-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അമൻ അമ്പാട്ട്, ഓൺലൈൻ മീഡിയ-രാജേഷ് കുമാർ സി.കെ, പ്രമോഷൻസ്-ലാല റിലേഷൻസ്,വിതരണം-ആൻ മെഗാ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *