മഞ്ഞുമ്മല്‍ ബോയ്സ് ഓസ്കർ അവാർഡ് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും: അല്‍ഫോണ്‍സ് പുത്രൻ

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് വൻ വിജയമാണ് സ്വാന്തമാക്കിയത്. ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. മഞ്ഞുമ്മല്‍ ബോയ്സ് ഓസ്കർ അവാർഡ് അർഹിക്കുന്ന ചിത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന് അവാർഡ് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അല്‍ഫോണ്‍സ് കുറിച്ചു.

‘മഞ്ഞുമ്മല്‍ ബോയ്സ് തീർച്ചയായും ഓസ്കർ അർഹിക്കുന്നു. എന്തൊരു ഗംഭീര സർവൈവല്‍ ത്രില്ലറാണ്! പൂർണമായും ഏറ്റവും മികച്ച രീതിയില്‍ നിർമിക്കപ്പെട്ട സിനിമ. മഞ്ഞുമ്മല്‍ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കില്‍, ഓസ്കർ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. മലയാള സിനിമയെ അഭിമാനപൂരിതമാക്കിയതില്‍ ചിദംബരത്തിനും സംഘത്തിനും വലിയ നന്ദി. ഞാനിന്നാണ് സിനിമ കണ്ടത്. വൈകിയതില്‍ ക്ഷമിക്കണം. യഥാർഥ സംഭവത്തില്‍ അകപ്പെട്ടവർ നേരിടേണ്ടി വന്ന വേദന ഇനി മറ്റൊരാള്‍ക്ക് വരാതിരിക്കട്ടെ! ‘- അല്‍ഫോണ്‍സ് പുത്രൻ കുറിച്ചു.

മഞ്ഞുമ്മലില്‍ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് ടൂർ പോകുന്നതും കൂട്ടത്തിലൊരാള്‍ ഗുണ കേവില്‍ കുടുങ്ങുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്ബോള്‍, ചന്ദു സലിം കുമാർ, ജീൻ പോള്‍ ലാല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *