മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു; ചാക്കോച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ചാക്കോച്ചൻ. നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ സിനിമാകുടുംബമാണ് ചാക്കോച്ചന്റേത്. താരം തന്റെ അച്ഛനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ജീവിതത്തിൽ അപ്പനെ മിസ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്റെ കൂട്ടുകാർ അപ്പന്റെയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിംഗ് ആയ വ്യക്തിയായിരുന്നു.

ഒരു ഫ്രണ്ട്ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ട്. അപ്പൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്നേഹത്തിന്റെ പുറത്താണ് സംഭവിക്കുന്നത്. എന്റെ ഹീറോ ആയിരുന്നു അപ്പൻ. അപ്പനോളം വലിയൊരു മനുഷ്യൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല- ചാക്കോച്ചൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *