വിവാഹശേഷമുള്ള ചില സംഭവങ്ങള്‍ തുറന്നുപറയുകയാണ് നടി നിത്യാ ദാസ്. ഭര്‍ത്താവിന് ഓവര്‍ വൃത്തിയാണ്. എനിക്കും നല്ല വൃത്തി വേണം. അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തത്. പക്ഷേ ഭര്‍ത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് ഞാന്‍ മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല.
അതിന്റെ പേരില്‍ അദ്ദേഹം വഴക്ക് പറയും. ഇപ്പോള്‍ അദ്ദേഹം വഴക്ക് പറയുമ്പോള്‍ മൈന്‍ഡ് ചെയ്യാതെയായി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാന്‍ മലയാളം പറയുന്നതിനോട് താത്പര്യമില്ല. ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ വന്ന് പറയും ഓണ്‍ലി ഹിന്ദിയെന്ന്.
ഭര്‍ത്താവിന്റെ കുടുംബത്തിലെ ആളുകളുടെ കണ്ണുകള്‍ മനോഹരമാണ്. മകള്‍ ജനിക്കുന്നതിന് മുമ്പുതന്നെ അവള്‍ക്ക് നൈന എന്ന പേര് ഞാന്‍ കണ്ടുവച്ചിരുന്നു. മകളുടെ കണ്ണിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. അവള്‍ക്ക് പൂച്ചക്കണ്ണുകള്‍ ലഭിച്ചു- നിത്യാ ദാസ് പറഞ്ഞു.