ബോളിവുഡ് താരം വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം

ബോളിവുഡ് നടി വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇൻസ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാൻ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി.

ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴിൽ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാർക്കിടയിൽ തന്നെയാണു തട്ടിപ്പുകാർ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിർമിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെയും വിദ്യാ ബാലൻറെ പേരിൽ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടി തട്ടിപ്പിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *