ബിബിനും ഞാനും തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടാകാറുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണൻ

യുവനിരയിലെ ശ്രദ്ധേയനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നടൻ മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് താരം. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ ആണ് വിഷ്ണു നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ഇതിനു മുമ്പ് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷ്ണുവിന്റെ അടുത്ത സുഹൃത്തും തിരക്കഥ-സംവിധാന കൂട്ടുമാണ് ബിബിൻ. ഇരുവരും തമ്മിലുള്ള സിനിമാജീവിതത്തെക്കുറിച്ചു തുറന്നുപറയുകയാണ് വിഷ്ണു.

ബിബിനുമൊത്ത് സംവിധാനം നിർവഹിച്ച വെടിക്കെട്ട് ഒരിക്കലും മറക്കാനാകത്ത അനുഭവമെന്ന് വിഷ്ണു. എഴുത്തുകാരായും നടന്മാരായും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വെടിക്കെട്ട്. സംവിധാനത്തിന്റെ ഒരുപാടു കാര്യങ്ങൾ വെടിക്കെട്ടിലൂടെ പഠിക്കാൻ കഴിഞ്ഞു. ഓരോ സിനിമയും ഓരോ പാഠപുസ്തകമാണ്. ഞങ്ങളുടെ പുതിയ ചിത്രം ഉടനെയുണ്ടെന്നും താരം പറയുന്നു. അതേസമയം, ഞങ്ങളുടെ ടേസ്റ്റുകൾ വ്യത്യസ്തമാണ്. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും ഒരു സീൻ എഴുതുമ്പോൾ ഇരുവർക്കും സ്വീകാര്യമാകുന്ന രീതിയിലേക്ക് എത്താൻ സാധിക്കുന്നു എന്നതു വലിയ കാര്യമാണ്. വ്യത്യസ്ത ടേസ്റ്റുകൾ എന്ന പോലെ ഞങ്ങൾക്കിടയിൽ ഒരുപാടു സാമ്യങ്ങളുമുണ്ട്. ഞങ്ങൾ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എഴുത്തിൽ ആ തർക്കങ്ങളെല്ലാം പരിഹരിച്ചു മുന്നോട്ടുപോകാൻ കഴിയുന്നു എന്നതാണ് ഞങ്ങളുടെ ഐക്യം.

Leave a Reply

Your email address will not be published. Required fields are marked *