ബാറില്‍ പോകണമെങ്കിലും ഞാന്‍ ഉമയുടെ കൂടെയാണ് പോവുക, ആകെയുള്ള ഒരേയൊരു ഫ്രണ്ട് അവളാണ്; റിയാസ് ഖാൻ

വില്ലനായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റിയാസ് ഖാന്‍. ഇടക്കാലത്ത് ഹാസ്യ കഥാപാത്രങ്ങള്‍ കൂടി ചെയ്ത് പ്രേക്ഷകരുടെ മനം കവരാന്‍ റിയാസ് ഖാന് സാധിച്ചിരുന്നു. ഉമയും ഞാനും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നെന്ന് പറയുകയാണ് റിയാസ് ഖാൻ. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍.

ഉമ എന്റെ സഹോദരിയുടെ ക്ലാസ്‌മേറ്റ് ആണ്. അങ്ങനെ അറിയാമായിരുന്നു. പക്ഷേ ഞാന്‍ വിദേശത്ത് പോയി ജോലി ചെയ്തതിനുശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോഴാണ് ഉമയും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് അനിയത്തി പറയുന്നത്. പിന്നെ ഞങ്ങള്‍ രണ്ടുപേരുംകൂടി ഒരുമിച്ച് ഒരു സിനിമയ്ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തി. ആ പടം നടന്നില്ല, ഞങ്ങള്‍ രണ്ടാളും പ്രണയത്തില്‍ ആവുകയും ചെയ്തു.

ജനുവരി പത്തിന് മരിച്ചത് എന്റെ അമ്മയാണ്. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഉമയുടെ അമ്മയും നടിയുമായ കമല കമേഷ് ആണെന്നാണ്. അമ്മ മരിച്ചു എന്ന് കേട്ടപ്പോള്‍ എല്ലാവരും കരുതിയത് ഉമയുടെ അമ്മയാണെന്ന്. രണ്ട് അമ്മമാരും ഞങ്ങളുടെ കൂടെയാണ് താമസിക്കുന്നത്. കല്യാണ കഴിഞ്ഞതു മുതല്‍ അങ്ങനെയാണ്, രണ്ടുപേരെയും വേര്‍പിരിച്ചിട്ടില്ല. ഒരേ വീട്ടില്‍ തന്നെ താമസിക്കുന്നു.

ഭാര്യ ഉമയെ കുറിച്ച് പറയുകയാണെങ്കില്‍ എനിക്ക് ആകെയുള്ള ഒരേയൊരു ഫ്രണ്ട് അവളാണ്. പെട്ടെന്ന് ഒരാളുമായി അടുക്കാന്‍ എനിക്ക് സാധിക്കില്ല. ക്യാരക്ടര്‍ അങ്ങനെയാണ്. ഇമോഷണല്‍ ആയിട്ട് ഒരു ബോണ്ടിങ് വേണം. അല്ലാതെ നടക്കില്ല. എന്നെ നേരില്‍ കാണുമ്പോള്‍ തല ഉള്ള ആളാണ് മിണ്ടാന്‍ പറ്റില്ല എന്നൊക്കെ ആളുകള്‍ വിചാരിക്കും.

എനിക്ക് സെറ്റ് ആവുന്ന ഇടത്തു മാത്രമേ ഞാന്‍ മിംഗിള്‍ ചെയ്തു നില്‍ക്കത്തുള്ളൂ. അതുകൊണ്ട് പൊതുവേ എനിക്ക് സുഹൃത്തുക്കളില്ല. പുറത്തു പോവുകയാണെങ്കിലും ബാറില്‍ പോയി ഒരു ഡ്രിങ്ക് കഴിക്കണമെങ്കിലും ഞാന്‍ ഉമയുടെ കൂടെയാണ് പോവുക. പക്ഷേ ഉമയ്ക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. എനിക്ക് ഒരു സിനിമയില്ലാത്തപ്പോഴും എന്റെ കൂടെ നിന്നത് അവളാണ്. എനിക്കെന്തെങ്കിലും തെറ്റ് പറ്റിയാലും അത് തെറ്റാണെന്ന് അവള്‍ പറഞ്ഞു തരും. എന്റെ ജീവിതത്തില്‍ എല്ലാം നേടി തന്നത് അവളാണ്.

Leave a Reply

Your email address will not be published. Required fields are marked *