പ്രഭാസിന്റെയും ദീപിക പദുക്കോണിന്റെയും ‘പ്രൊജക്ട് കെ’; അത്ഭുതങ്ങളുടെ കലവറ

പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന തെലുഗ് ചിത്രം ‘പ്രൊജക്ട് കെ’ ആരാധകരെ അമ്പരപ്പിക്കുമെന്ന് അതിന്റെ നിർമ്മാതാവ് അശ്വിനി ദത്ത് പറഞ്ഞു. മഹാവിഷ്ണുവിന്റെ ആധുനിക അവതാര കഥയാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വരാനിരിക്കുന്ന മാഗ്‌നം ഓപസ് പ്രോജക്ടായ ‘പ്രൊജക്ട് കെ’യുടെ നിർമ്മാണത്തിരക്കിലാണ് അശ്വിനി ദത്ത്. ചിത്രത്തിൻറെ 70 ശതമാനവും പൂർത്തിയായെന്നും അത് ഫാന്റസിയും സയൻസ് ഫിക്ഷനുമെന്ന നിലയിൽ ഉയർന്ന നിലവാരമുള്ളതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചിത്രത്തിൽ നിരവധി അതിഥി വേഷങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരാണ് പ്രൊജക്ട് കെ. യിലെ പ്രധാന താരങ്ങൾ.

ദീപിക പദുക്കോണും അമിതാഭ് ബച്ചനും ഒരാഴ്ച മുതൽ പത്ത് ദിവസം വരെ ഷൂട്ട് ബാക്കിയുണ്ടെന്നും അശ്വിനി. സാവിത്രിയുടെ ജീവിതകഥയായ മഹാനടി സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായ നാഗ് അശ്വിനും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന പ്രോജക്ടാണിത് . ചിത്രം 2024 ജനുവരി 12 ന് റിലീസ് ചെയ്യും. ഗ്രാഫിക്സിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇത് .ഗ്രാഫിക്സിന്റെ ജോലികൾ ആരംഭിച്ചിട്ട് അഞ്ച് മാസമായി, അത് അടുത്ത വർഷവും തുടരും. ഇതുവരെ സിനിമയുടെ 70 ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കി.

ആക്ഷൻ സീക്വൻസുകളുടെ മേൽനോട്ടം വഹിക്കാൻ നാലോ അഞ്ചോ അന്താരാഷ്ട്ര സ്റ്റണ്ട് കൊറിയോഗ്രാഫർമാരെ ചിത്രത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. സിനിമയിൽ കാണുന്നതെല്ലാം നിങ്ങളെ അമ്പരപ്പിക്കും.” സന്തോഷ് നാരായണനെ സംഗീതം ചെയ്യാൻ തീരുമാനിച്ചതായും അശ്വിനി ദത്ത് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാർച്ചിൽ, ആരംഭിച്ച ചിത്രത്തിനായി ഫ്യൂച്ചറിസ്റ്റിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ആനന്ദ് മഹീന്ദ്രയുടെ പിന്തുണ തേടിയെന്ന് അശ്വിൻ .അവർ സിനിമയിൽ ശ്രമിക്കുന്നത് രാജ്യത്തിന് അഭിമാനകരമായ ചിലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *