പ്രണയം ഉണ്ടായിട്ടുണ്ട്, അതൊക്കെ വന്ന വഴി പോയിട്ടുമുണ്ട്; അനുശ്രീ

മലയാള സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് അനുശ്രീ. 34 കാരിയായ അനുശ്രീ വിവാഹം ചെയ്തിട്ടില്ല. അടുത്ത കാലത്തായി മിക്ക അഭിമുഖങ്ങളിലും അനുശ്രീക്ക് നേരിടേണ്ടി വരുന്ന ചോദ്യം വിവാഹത്തെക്കുറിച്ചാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. താൻ പ്രണയത്തിലല്ലെന്ന് അനുശ്രീ പറയുന്നു. നാട്ടുകാരും വീട്ടുകാരും പ്രതീക്ഷിക്കുന്ന ഒരു സന്തോഷ വാർത്തയ്ക്കും വകയില്ല. പ്രണയം ഉണ്ടായിട്ടുണ്ട്. അതൊക്കെ ആ വഴി പോയിട്ടുമുണ്ട്. ഇപ്പോൾ അങ്ങനെയാെരു ചിന്തയില്ല. പ്രണയിക്കാനൊക്കെ ഞാൻ സൂപ്പറാണ്. സിനിമയിലൊക്കെ വരുന്നതിന് മുമ്പാണ് എന്റെ ജീവിതത്തിൽ പ്രണയമുണ്ടായത്. അപ്പോൾ നമ്മളെ മനസിലാക്കുന്നയാൾ വേണമെന്നേയുണ്ടായിട്ടുള്ളൂ.

സിനിമയിൽ വന്ന ശേഷം അതിന് കുറച്ച് കൂടി വ്യാപ്തി കൂടി. പ്രൊഫഷനെ മനസിലാക്കണം, നമ്മുടെ രീതികൾ മനസിലാക്കണം, അതിനെ സപ്പോർട്ട് ചെയ്യണം. കോംപ്ലക്സടിക്കുകയോ നമ്മൾ ഒരാളുടെ കൂടെ അഭിനയിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം തോന്നുകയോ ചെയ്യരുത്. അതല്ലാതെയുള്ള സങ്കൽപ്പങ്ങൾ മാറിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. നടൻ ഉണ്ണി മുകുന്ദനുമായി ചേർത്ത് പലപ്പോഴും അനുശ്രീയെക്കുറിച്ച് ​ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാൽ നടി ഇവ നിഷേധിച്ചു. ഉണ്ണി മുകുന്ദൻ തന്റെ സുഹൃത്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.

തന്റെ സുഹൃദ്വലയങ്ങളെക്കുറിച്ചും അനുശ്രീ സംസാരിക്കുന്നുണ്ട്. പത്ത് പേരടങ്ങുന്ന സംഘമാണ് തന്റെ അടുത്ത സുഹൃത്തുക്കൾ. നാട്ടിലും കൊച്ചിയിലുമായുള്ളവർ. എല്ലാ കാര്യങ്ങളും അവരോട് പറയും. വർക്ക് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് വീട്ടിലെത്താനാ​ഗ്രഹിക്കുന്ന ആളാണ് താനെന്നും അനുശ്രീ വ്യക്തമാക്കി.

35 thoughts on “പ്രണയം ഉണ്ടായിട്ടുണ്ട്, അതൊക്കെ വന്ന വഴി പോയിട്ടുമുണ്ട്; അനുശ്രീ

Leave a Reply

Your email address will not be published. Required fields are marked *