പൊന്നിയിൻ സെൽവൻ ആവേശപൂർവ്വം തകർത്തോടുമ്പോൾ ; രണ്ടാം ഭാഗം അണിയറയിൽ

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ലോകമെമ്പാടും തകർത്തോടുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.ചിത്രത്തിന്റെ രണ്ടു ഭാഗങ്ങൾക്കായി അഞ്ഞൂറ് കോടി രൂപയാണ് ചെലവായത്. സെപ്തംബർ 30 നു റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രേക്ഷകരുടെ അഭിനിവേശത്തിനു മങ്ങലേറ്റിട്ടില്ല.

ഇതിനോടകം തന്നെ നാനൂറുകോടിയോളം പൊന്നിയിൻ സെൽവം കളക്ട് ചെയ്തു കഴിഞ്ഞു വെന്നാണ് റിപ്പോർട്ട്. രണ്ടാം ഭാഗത്തിnte വരവിനായി മലയാളി പ്രേക്ഷകരടക്കമുള്ള സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. നാല്പത്തെട്ടോളം പ്രധാന നടീനടന്മാരാണ് ആദ്യപകുതീയിൽ വേഷമിട്ടത്. യഥാർത്ഥ കഥ പറയുന്ന രണ്ടാം പകുതിയിൽ വിക്രം,കാർത്തി,ജയം രവി,ഐശ്വര്യ റായ് ,തൃഷ ,റഹ്മാൻ ,ശരത് കുമാർ, ജയറാം,ബാബു ആൻ്റണി ,വിക്രം,പ്രഭു ,ലാൽ,പ്രകാശ് രാജ് ,പാർത്ഥിപൻ,റിയാസ് ഖാൻ ,ശോഭിത ,ധൂളി പല,ഐശ്വര്യ ലക്ഷ്മി , ജയചിത്ര, എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയായിരിക്കും ചരിത്രകഥ പൂർണമാകുന്നത്. ഇന്ത്യൻ സിനിമക്ക് നവ ജീവനേകിയതിൽ അഭിമാനകരമായ പങ്കു വഹിക്കാൻ പൊന്നിയാണ് സെൽവത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *