പൂച്ചയെ ചിത്രകല പഠിപ്പിക്കുന്ന ‘കുട്ടി ടീച്ചര്‍’; വൈറല്‍ വീഡിയോകാണാം

പിള്ള മനസില്‍ കള്ളമില്ല, എന്നാണല്ലോ ചൊല്ല്. കുട്ടികള്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതു പോലെ ചിരിക്കുകയും എല്ലാവരോടും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കുടുംബത്തിലുള്ളവരോടു കാണിക്കുന്ന അടുപ്പംതന്നെയാണ് കുട്ടികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടും കാണിക്കാറുള്ളത്. പെറ്റുകളോടൊപ്പം കളിക്കുന്നതും കുസൃതികള്‍ ഒപ്പിക്കുന്നതുമെല്ലാം കുട്ടികളുള്ള വീടുകളിലെ സാധാരണ സംഭവമാണ്.

സോഷ്യല്‍ മീഡിയയില്‍ ഒരു കുട്ടി ടീച്ചറുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍. ടീച്ചര്‍ പഠിപ്പിക്കുന്നതോ, ചിത്രകല! കുട്ടി ടീച്ചറുടെ ശിഷ്യഗണങ്ങള്‍ ആരാണെന്നറിഞ്ഞാല്‍ നമ്മള്‍ ശരിക്കും ഞെട്ടും. അവളുടെ രണ്ടു വളര്‍ത്തു പൂച്ചകളാണ് പഠിതാക്കള്‍. വളരെ അനുസരണയോടെ, ശ്രദ്ധയോടെ തന്റെ കുട്ടി ടീച്ചറുടെ ക്ലാസിലിരുന്ന് പൂച്ചകള്‍ ചിത്രകല അഭ്യസിക്കുന്നു. ക്ലാസില്‍ മേശയും കസേരയുമുണ്ട്. മനുഷ്യര്‍ കസേരയിലിരിക്കുന്നതു പോലെയാണ് പൂച്ചകളുടെയും ഇരിപ്പ്. മേശപ്പുറത്ത് ചിത്രം വരയ്ക്കാനുള്ള പേപ്പറും കളര്‍ പെന്‍സിലുകളുമുണ്ട്. ടീച്ചര്‍ ബോര്‍ഡില്‍ ചോക്കു കൊണ്ട് പൂവു വരയ്ക്കാനാണു പഠിപ്പിക്കുന്നത്. എങ്ങനെ വരയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം പെണ്‍കുട്ടി പറയുന്നുണ്ട്.

ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്. എന്തായാലും ഇത്രയും അനുസരണയുള്ള ശിഷ്യന്മാരെ ലോകത്ത് ആര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല..!

Leave a Reply

Your email address will not be published. Required fields are marked *