‘പുരുഷന്മാർക്ക് മാത്രം ബീഫ്; നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല’: സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് സാന്ദ്ര  തോമസ്

പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാറില്ലത്ത സാന്ദ്ര തോമസ്.വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. കെഎൽഎഫ് വേദിയിലായിരുന്നു വെളിപ്പെടുത്തൽ.

‘ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പെെസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നുവെന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്.

സംവിധായകനോട് ചോദിച്ചപ്പോൾ പുള്ളിക്കും കിട്ടിയിരുന്നു. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവർക്കും ഈ സ്‌പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിർമാതാവായ എനിക്കത് കിട്ടിയില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ച് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങുമെന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു’,- സാന്ദ്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *