പുരസ്‌കാരനിറവില്‍ ‘ആദിവാസി’

മുംബൈ എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍, വിജീഷ് മണി സംവിധാനം ചെയ്ത ‘ആദിവാസി’ എന്ന ചിത്രത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. അട്ടപ്പാടിയില്‍ മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസിക്ക് ബെസ്റ്റ് െ്രെടബല്‍ ലാഗെജ് ഫിലിം, ബെസ്റ്റ് നെഗറ്റീവ് റോള്‍ (വില്ലന്‍ ) എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങളാണ് ലഭിച്ചത്. അപ്പാനി ശരത് പ്രധാനവേഷത്തില്‍ അഭിനയിച്ച ആദിവാസിയുടെ നിര്‍മാതാവ് സോഹന്‍ റോയിക്കും രചനയും സംവിധാനവും നിര്‍വഹിച്ച വിജീഷ് മണിക്കും ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച വിയാനും ആണ് മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ചത്.

മധുവിന്റെ കേസില്‍ പ്രതികള്‍ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് വില്ലന്‍ വേഷത്തിന് (പ്രതികളില്‍ പ്രധാനി) അവാര്‍ഡ് ലഭിച്ചതോടെ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ ക്രൂരത എത്രമാത്രം വലിതായിരിക്കും എന്നുള്ള ചിന്തയിലാണ് പ്രേക്ഷകര്‍. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് ചിത്രത്തിന് റിലീസിന് മുമ്പ് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

മധുവിന്റെ കഥാപാത്രത്തേ മികവുറ്റതാക്കിയ അപ്പാനി ശരതിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടാതായത് അവസാന നിമിഷത്തിലാണ്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രവുമായി എത്തിയ വില്ലന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇതോടെ അട്ടപ്പാടിയില്‍ എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ ആകാംക്ഷയിലാണ് ആളുകള്‍.

Leave a Reply

Your email address will not be published. Required fields are marked *