നെയ്മര്‍’ ഡബ്ബിങ് പുരോഗമിക്കുന്നു

ജോ ആന്‍ഡ് ജോയ്ക്ക് ശേഷം മാത്യുനസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന ‘നെയ്മര്‍’ നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഫുള്‍ ടൈം ഫാമിലി എന്റര്‍ടൈന്‍മെന്റ് ചിത്രമായ നെയ്മറില്‍ നസ്ലിന്‍, മാത്യു എന്നിവര്‍ക്കൊപ്പം മറ്റ് നിരവധി താരങ്ങളുംഅഭിനയിക്കുന്നു.

കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. സംഗീതം ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, കല നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍   മാത്യൂസ്തോമസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു.മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മള്‍ട്ടി ലാംഗ്വേജിലായി പാന്‍ ഇന്ത്യ തലത്തില്‍ ഇറങ്ങുന്ന ‘നെയ്മര്‍’ ജനുവരി അവസാനത്തോടെ തിയേറ്ററില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *