നൃത്തമാണ് എനിക്കേറ്റവും സന്തോഷം തരുന്നത്: ഷംന കാസിം

മലയാളത്തിൻറെ പ്രിയസുന്ദരി ഷംന കാസിം എല്ലാവർക്കും പ്രിയപ്പെട്ട നടിയാണ്. വ്യത്യസ്തമായ വേഷങ്ങൾ ഷംന അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും താരം സജീവമായിരുന്നു. ഷംന വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം യുഎഇയിലാണു താമസം. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. കുടുംബമായെങ്കിലും കലാജീവിതം ഉപേക്ഷിച്ചിട്ടില്ല താരം.

ഇപ്പോൾ ദുബായിൽ ഡാൻസ് സ്‌കൂൾ തുടങ്ങാനുള്ള ആലോചനയിലാണ് താരം. നൃത്തെക്കുറിച്ചും തൻറെ ആഗ്രഹങ്ങളെക്കുറിച്ചും ഷംന പറഞ്ഞത്:

‘മലയാളത്തിൽ ഒരവസരം വന്നപ്പോൾ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകൻ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങൾ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയിൽ വീട്ടിലിരിക്കേണ്ടി വന്നേനെ.

ഒരു കാലത്ത് മലയാളം സിനിമകൾ ചെയ്യാത്തതിൽ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നൽകുന്നത്. ഭാവിയിൽ ഡാൻസ് സ്‌കൂൾ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓൺ ദ സ്റ്റേജ് എന്ന് പറയുന്നത് കേൾക്കണം- ഷംന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *