നാട്ടു നാട്ടുവിന് ചുവടുവെച്ച് യുക്രൈൻ സൈനികർ; വൈറലായി വിഡിയോ

ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന യുക്രൈനിലെ സൈനികരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ജെയ്ൻ ഫെഡോടോവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൈക്കോളൈവിലെ സൈനികർ രാം ചരണിൻറെയും ജൂനിയർ എൻടിആറിൻറെയും ചുവടുകൾ അതേപടി പകർത്തിയിരിക്കുകയാണ്. ആർആർആറിലെ നായകർ ബ്രിട്ടീഷുകാർക്കെതിരായിട്ടാണ് പ്രകടനം നടത്തിയെങ്കിൽ യുക്രൈൻ സൈനികരുടെ നൃത്തം റഷ്യൻ അധിനിവേശത്തിനെതിരെയാണ്. ആർആർആർ ടീമും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്‌കർ ലഭിച്ചത്. ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിൻറെയും ജൂനിയർ എൻ.ടി.ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

Leave a Reply

Your email address will not be published. Required fields are marked *