നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി

ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പൂരിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സാനിയ മിർസ, ഹർഭജൻ സിങ് തുടങ്ങിയവർ അതിഥികളായിരുന്നു.

പ്രശസ്ത ഡിസൈനറായ മനീഷ് മൽഹോത്രയുടെ ഡിസൈനിലുള്ള വിവാഹവസ്ത്രണ് പരിണീതി ധരിച്ചത്. ഐവറി നിറത്തിലുള്ള ലെഹംഗയായിരുന്നു പരിണീതിയുടെ വേഷം. വെളുത്ത നിറത്തിലുള്ള കുർത്തയാണ് രാഘവ് ഛദ്ദ അണിഞ്ഞത്. അതേസമയം പരിണീതിയുടെ ബന്ധുവായ നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും ചടങ്ങിനെത്തിയില്ല. പരിണീതിയ്ക്ക് ആശംസകൾ നേർന്ന് പ്രിയങ്ക ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *