നടി നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന

നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

ഫ്‌ലാറ്റിൽ നിന്നും ദുർഗന്ധമുണ്ടായതിൽ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ, ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ സമീപിച്ചിരിക്കുകയാണ്. വെബ്സീരീസായ ദ് ട്രയലിലും ഏതാനും ഹിന്ദി ചിത്രങ്ങളിലും നൂർ മാളബിക അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *