നഗ്നയായി അഭിനയിക്കുമോയെന്ന് ചോദ്യം; സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് ഉര്‍ഫി

വസ്ത്രധാരണത്തിലെ വ്യത്യസ്ത കാരണം വാര്‍ത്തയിൽ ഇടം നേടിയ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരമായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഇവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ദന്തസംരക്ഷണ ബ്രാന്‍ഡ് തന്നോട് നഗ്നയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുകയാണ് ഉര്‍ഫി.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് ഉര്‍ഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇമെയില്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് പങ്കുവെച്ചത്. ഉര്‍ഫിയോട് നഗ്നയായി അഭിനയിക്കുമോയെന്ന് ചോദിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്. ബ്രാന്‍ഡുകളുമായി ജോലി ചെയ്യുന്നതിനിടെ ഇതുവരെ ഇത്തരം അനുഭവം നേരിട്ടില്ലെന്നും ഇതിലെ എല്ലാം വരികളും അതിരുകടന്നെന്നും ഉര്‍ഫി ചൂണ്ടികാട്ടുന്നു. കമ്പനിക്കെതിരെ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഉര്‍ഫി പറയുന്നു

നേരത്തെ പൊതുസ്ഥലത്ത് വെച്ച് 15കാരന്‍ ശരീര അളവ് ചോദിച്ച് അവഹേളിച്ചതിനെ കുറിച്ചും ഉര്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിക്കണമെന്നാണ് ഉര്‍ഫി അന്ന് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *