ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’; സെക്കൻഡ് ലുക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്‌നർ ചിത്രം ‘ കിംഗ് ഓഫ് കൊത്ത’ യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സീ സ്റ്റുഡിയോ സൗത്ത് പുറത്തിറക്കിയിരുന്നു. ഈ വീഡിയോക്കൊപ്പമാണ് പുത്തൻ പോസ്റ്ററിനേക്കുറിച്ചുള്ള സൂചന നിർമാതാക്കൾ തന്നത്.

വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞ ഒരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം -നിമീഷ് രവി, സ്‌ക്രിപ്റ്റ് -അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ -ശ്യാം ശശിധരൻ, മേക്കപ്പ് -റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം -പ്രവീൺ വർമ്മ, സ്റ്റിൽ -ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *