ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം “കിംഗ് ഓഫ് കൊത്ത”യുടെ തെലുങ്ക് ടീസർ സൂപ്പർസ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും

ഓരോ അപ്ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ് ബാബു റിലീസ് ചെയ്യും. ദുൽഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ഹൈ ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ ടീസറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും അതിലെ ജേക്സ് ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങിനും നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്.

സോഷ്യൽ മീഡിയയിലെ വിവിധ ഫ്ലാറ്റ് ഫോമുകളിൽ നിന്ന് 8 മില്യൺ ആളുകൾക്കപ്പുറമാണ് മോഷൻ പോസ്റ്ററിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം. ജൂൺ 28 ന് വൈകുന്നേരം 6 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ യുവനടന്മാരിൽ ആരെയാണ് ഇഷ്ടം എന്ന് ഒരു ഇന്റർവ്യൂവിൽ മഹേഷ് ബാബുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നൽകിയ ഉത്തരം ദുൽഖർ സൽമാന്റെ പേരായിരുന്നു. താൻ ഇഷ്ടപ്പെടുന്ന ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ടീസർ തെലുങ്ക് പ്രേക്ഷകരിലേക്ക് അദ്ദേഹം അവതരിപ്പിക്കും.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഷാൻ റഹ്മാനും ജേക്സ് ബിജോയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *