ദിലീപ് ഒരുപാടു നിര്‍മാതാക്കളെ കണ്ണീര്‍ കുടിപ്പിച്ചിട്ടുണ്ട്; അവരുടെ ശാപം പിന്തുടരും

മലയാളസിനിമയിലെ ജനപ്രിയനായകന്‍ എന്ന പേരിന് അര്‍ഹനായ നടനാണ് ദിലീപ്. കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ താരം മാനംമുട്ടേ വളര്‍ന്നു. തിയേറ്ററുകളില്‍ മാത്രമല്ല, സാറ്റലൈറ്റ് വരുമാനത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഒരുകാലത്ത് ദിലീപ് വളരെ മുന്നിലായിരുന്നു.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനം താരത്തിന്റെ ജനപ്രീതിയെ സാരമായി ബാധിക്കുകയും ചെയ്തു. തുടര്‍ന്ന്, കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയില്‍ ഒരു പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടുകയും ചെയ്തതോടെ ദിലീപ് എന്ന നടന്റെ സല്‍പ്പേരിനു വലിയ കളങ്കമുണ്ടാകുകയും ചെയ്തു. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ദിലീപിന് തന്റെ പേരിലുണ്ടായ കളങ്കം എങ്ങനെ മായ്ച്ചുകളയണമെന്നു പോലും അറിയാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്.

ഇപ്പോള്‍ നിര്‍മാതാവ് തൈക്കാട് ചന്ദ്രന്‍ ദിലീപിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓണ്‍ലൈന്‍ സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മാതാവിന്റെ തുറന്നുപറച്ചില്‍. ദിലീപ് ഒരുപാടു നിര്‍മാതാക്കളെ വട്ടംചുറ്റിച്ചിട്ടുണ്ടെന്നും അവരുടെ ശാപം ദിലീപിനുണ്ടെന്നുമാണ് ചന്ദ്രന്‍ പറഞ്ഞത്. പണം കൈയില്‍ വന്നതിന്റെ അഹങ്കാരമാണ് താരത്തിനുള്ളതെന്നും ഒരുപാടു പാവപ്പെട്ട നിര്‍മാതാക്കളെ താരം വലച്ചതിന് കാലം നല്‍കുന്ന തിരിച്ചടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും നിര്‍മാതാവ് പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *