ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ എത്തുന്ന തേരി മേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേരി മേരി’ . നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ‘കിംഗ്ഫിഷ്’ എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്‌ടറി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബീച്ചിൻ്റെ ബാക്ഗ്രൗണ്ടിൽ നായികാ നായകന്മാർ നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തെലുങ്ക് ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാളികളുടെ പ്രിയപ്പെട്ട അന്നാ രേഷ്‌മ രാജനുമാണ് നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.