തിരുവനന്തപുരത്ത് കഞ്ചാവുമായി നവാഗത സിനിമ സംവിധായകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്‌സൈസ് പിടികൂടി. ഗോഡ്‌സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്‌സൈസാണ് അനീഷ് അലിയെ പിടികൂടിയത്.

അതേസമയം, കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവർത്തകൻ ഇന്ന് പിടികൂടിയിരുന്നു. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനാണ് 115 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടർന്നാണ് നദീഷ് നാരായണൻറെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാൾ എക്‌സൈസിൻറെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *