തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന

ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമാലോകത്തെത്തി ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. ആമേന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, തിങ്കള്‍ മുതല്‍ വെള്ളി വരെ, ലൈഫ് ഓഫ് ജോസൂട്ടി, ഡബ്ള്‍ ബാരല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം മൂവി ആര്‍ട്ടിസ്റ്റുകളുടെ അസോസിയേഷനായ അമ്മയുടെ എക്‌സ്യിക്യൂട്ടീവ് കമ്മിറ്റി അംഗമായും രചന പ്രവര്‍ത്തിക്കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം നൃത്തവീഡിയോകളും യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച് തല മുണ്ഡനം ചെയ്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ തിരുപ്പതിയിലെ പ്രസാദം കൊണ്ട് കുറിയണിഞ്ഞ രചനയേയാണ് ചിത്രത്തില്‍ കാണുന്നത്.

വെള്ള സാരി ധരിച്ച താരം നെറ്റിയില്‍ ചുവപ്പ് പൊട്ടും തൊട്ടിട്ടുണ്ട്. ‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമര്‍പ്പിക്കുന്നു.അഹന്തയില്‍ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയില്‍’ എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. അടുത്തിടെ നടി കൃഷ്ണപ്രഭയും തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അമ്മയോടൊപ്പമാണ് കൃഷ്ണപ്രഭ തിരുപ്പതിയിലെത്തി മുടി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *