ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായി കപൂര്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ എത്തി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്.
തിരക്കിനിടയില്‍ താങ്കള്‍ക്ക് പാട്ട് കേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടെനിന്ന് ആലിയ അഭിനയിച്ച സിനിമയിലെ പാട്ട് കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. ഈ വീഡിയോ തനിക്ക്
ഒരുപാടുപേര്‍ അയച്ച് തന്നിരുന്നുവെന്നും കണ്ടപ്പോള്‍ സന്തോഷമായെന്നും തിരക്കിനിടയിലും പാട്ട് കേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോയെന്നുമായിരുന്നു ആലിയയുടെ ചോദ്യം. പാട്ട്‌കേള്‍ക്കാന്‍ ഇഷ്ടമാണെന്നും സമയം കിട്ടുമ്പോഴൊക്കെ കേള്‍ക്കാറുണ്ടെന്നും പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറയുകയും ചെയ്തു.
ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് രാജ്കപൂര്‍ 100 ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്കപൂറിന്റെ ആവാര(195), ശ്രീ 420(1955), സംഘം (1964), മേരനാം ജോക്കര്‍ (1970) അടക്കമുള്ള സിനിമകള്‍ ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍, സഹോദരന്‍ രണ്‍ബീര്‍ കപൂര്‍, ഭാര്യ ആലിയഭട്ട്, സഹോദരി കരിഷ്മ കപൂര്‍, നീതു കപൂര്‍, റിഥിമ കപൂര്‍ ഷാഹ്നി, ഭാരത് സാഹ്നി, റിമ ജെയ്ന്‍, ആദര്‍ ജെയ്ന്‍, അര്‍മാന്‍ ജെയ്ന്‍, അനീസ മല്‍ഹോത്ര, നിതാഷ നന്ദ, മനോജ് ജെയ്ന്‍, നിഖില്‍ നന്ദ എന്നിവരടങ്ങുന്ന സംഘമായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.