‘ഡാർക് ‘ഷെയ്ഡ്‌സ് ഓഫ് എ സീക്രെട്; പ്രൊമോ വീഡിയോ ഗാനം പുറത്ത്

രാജീവൻ വെള്ളൂർ, രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഡാർക് ‘ -ഷെയ്ഡ് ഓഫ് എ സീക്രട്ട്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഗാനം, പ്രശസ്ത ഗായികമാരായ സിതാര കൃഷ്ണകുമാർ, സയനോര ഫിലിപ്പ് എന്നിവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ജോയ് തമലം എഴുതിയ വരികൾക്ക് വിനീഷ് മണി സംഗീതം പകർന്ന് രശ്മി സതീഷ് ആലപിച്ച ‘പര പരാ വെളുക്കുണുണ്ടേ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സൈന മ്യൂസിക്കിലൂടെ ഗാനം പ്രേക്ഷകരിലെത്തുന്നു. മലയാള സിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധായിക അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ സിനിമയാണ് ‘ ഡാർക്’ -ഷെയ്ഡ് ഓഫ് എ സീക്രട്ട് . ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യപരമായി മാത്രമല്ല ഇതുവരെ പറയാത്ത ഒരു കഥയും ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും ചേർന്ന് ആദ്യവസാനം പ്രേക്ഷകരെ എൻഗേജ്ഡാക്കുന്ന ഒരു സിനിമ തന്നെ ആകും ‘ ഡാർക് ‘ -ഷെയ്ഡ് ഓഫ് എ സീക്രട്ട് .

നിലാ ക്രീയേറ്റീവ് മീഡിയ യുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ നിർവഹിക്കുന്നു. എഡിറ്റിംഗ്-റിഞ്ചു ആർ വി. ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു. രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗായകർ. പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ,മിക്‌സിങ്-ടി കൃഷ്ണനുണ്ണി,അരുൺ വർമ്മ,ഡിജിറ്റൽ പി ആർ ഒ-അനീഷ് പൗർണമി, പി ആർ ഒ- ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *