ഞാൻ പേടിക്കേണ്ട ആവശ്യമില്ല; പ്രശസ്ത സംവിധായകന്റെ വാക്കുകേട്ട് ഓപ്പറേഷന് പണം നൽകി; അയാൾ നന്ദി കാണിച്ചില്ല: നടൻ ബാല

നടൻ എന്നതിലുപരി നിരവധി പേരെ സഹായിക്കുന്നയാളാണ് നടൻ ബാല. ഇതിൽ ചിലതൊക്കെ അദ്ദേഹം തുറന്നുപറയാറുമുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകന്റെ വാക്കുകേട്ട് നടിയെ സഹായിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ബാല ഇപ്പോൾ.

‘ഞാൻ പേടിക്കേണ്ട ആവശ്യമില്ല. ഇതേ മലയാളം സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ, ഒരു വലിയ സംവിധായകൻ, ഒരേ സിനിമയിൽ സൂപ്പർസ്റ്റാറുകളെ വച്ച് സൂപ്പർ ഹിറ്റ് പടം ചെയ്ത ഡയറക്ടർ എന്നെ വിളിച്ചു. ഒരു പെൺകുട്ടിയെക്കുറിച്ച് പറയാനാണ് വിളിച്ചത്. അവൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ. അത്യാവശ്യമായി സഹായിക്കണമെന്നും ഇല്ലെങ്കിൽ അവളുടെ രൂപം മാറി പോകുമെന്നും പറഞ്ഞു.

ഞാൻ നോക്കി, പതിമൂന്ന് വയസുള്ള പെൺകുട്ടിയാണ്. എട്ട് മണിക്കൂർ ഓപ്പറേഷൻ ചെയ്യിച്ചു. ഇത് അഞ്ച് വർഷം മുമ്പ് നടന്നതാണ്. ഇപ്പോൾ എനിക്ക് ഓപ്പറേഷൻ ചെയ്യേണ്ടി വന്നു. ജീവനോടെ തിരിച്ചുവന്നു. ആ സംവിധായകൻ ബാല സുഖമാണോയെന്ന് ഫോൺ ചെയ്ത് ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. അന്ന്‌ അദ്ദേഹം പറഞ്ഞതുകൊണ്ട് മാത്രം എന്റെ കൈയിലെ പണം കൊടുത്തതാണ്. പക്ഷേ എന്നെ ഇന്നേവരെ അദ്ദേഹം വിളിച്ചില്ല. പക്ഷേ ആ പെൺകുട്ടി എന്നെ വിളിച്ചു.’- ബാല പറഞ്ഞു.

മോളി കണ്ണമാലിയെ സഹായിച്ചതിനെപ്പറ്റിയും ബാല വെളിപ്പെടുത്തി. ‘ഓപ്പറേഷൻ കഴിഞ്ഞ്, റൂമിൽ വന്നു. പതിനാലാമത്തെ ദിവസമാണ് പുറത്തുവരുന്നത്. ഓരോ ദിവസവും അത്ഭുതം കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ ഞാൻ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി. എന്നെപ്പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവരെ പിന്നെ ഒരു പരിപാടിയിൽ വച്ച് കണ്ടു. ചേച്ചി സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു. ചത്തുപോകുമെന്ന് വിചാരിച്ചല്ലേ, ചത്തിട്ടില്ല ജീവനോടെയിരിക്കുന്നുവെന്ന് പറഞ്ഞു.

അവരെ സഹായിക്കാനുണ്ടായ കാരണം പറയാം. ‘ടിവി കണ്ട് കൊണ്ടിരിക്കുമ്പോൾ ചേച്ചിയുടെ മോൻ വിളിച്ച് ബിൽ അടക്കാൻ പൈസ ഇല്ലെന്ന് പറഞ്ഞു. വരാൻ പറഞ്ഞു. പതിനായിരം കൊടുത്തു. ഇത് പാപമാണോ. ചോദിച്ച പത്ത് മിനിട്ടിനുള്ളിൽ പതിനായിരം കൊടുത്തു. മരുന്നിനും സാകിനിംഗിനുമെല്ലാം പൈസ കൊടുത്തു. ഞാൻ വയ്യാതായി ആശുപത്രിയിൽ അഡ്മിറ്റായി. തിരിച്ചുവരുമ്പോൾ കാണുന്ന കാഴ്ചയാണത്. രണ്ട് ആൺമക്കളുണ്ട് അവർക്ക്. വീട്ടിൽ ആറ് ആണുങ്ങളുണ്ട്. അത്രയും പേർ വിചാരിച്ചാൽ അഞ്ച് ലക്ഷം അടച്ച് ജപ്തി ഒഴിവാക്കിക്കൂടെ.’- ബാല ചോദിച്ചു. മോളി ചേച്ചിയുടെ മകനോട് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *