ഞാൻ തഗ് ആണെന്നുള്ളത് ഓൺലൈൻ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്, എന്ത് കാണിച്ചാലും അത് അബദ്ധമായി മാറും; നിഖില വിമൽ

ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് നായികയായി മാറി ആരാധകരെ സമ്പാദിച്ച അഭിനേത്രിയാണ് നിഖില വിമൽ. മുപ്പതുകാരിയായ നിഖില മലയാളത്തിൽ ഇപ്പോഴുള്ള യുവനായികമാരിൽ തിളങ്ങി നിൽക്കുന്ന നടിയാണ്. ഭാവിയിൽ വിവാഹിതയാകുമോയെന്ന് ചോദിച്ചാൽ ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ചുപോലും ധാരണയില്ലാത്തയാളാണ് താനെന്നാണ് നിഖിലയുടെ മറുപടി. കഴിഞ്ഞ ദിവസം കൈമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അടക്കം നടി മറുപടി നൽകിയത്. ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളതെന്നും നിഖില പറയുന്നു. ഭാവിയിൽ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ച് പോലും എനിക്ക് ധാരണയില്ല. ഞാൻ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാൽ എന്റെ വീട്ടിൽ പുട്ട് കുറ്റി കാണില്ല.

അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഞാൻ അങ്ങനെയാണ്. എനിക്ക് വലിയ പ്ലാനിങ്ങൊന്നുമില്ല. വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും. അങ്ങനെ എനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേയെന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചാൽ അത് കറക്ടാണെന്ന് എനിക്ക് പറയേണ്ടി വരും. ജനറലി ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല. പല പ്രശ്നങ്ങളും വരുമ്പോൾ വേറെ വല്ലവരുമാണെങ്കിൽ ഒരു ജോത്സ്യരെ വിളിച്ച് പ്രശ്നം വെപ്പിക്കണം എന്നൊക്കെ ചിന്തിക്കും ചെയ്യും. പക്ഷെ ഞാൻ പ്രശ്നം ഉണ്ടായല്ലേ എന്ന് ചിന്തിച്ച് നിർത്തും. ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്നതാണ് എനിക്ക് ആ സമയത്ത് തോന്നുക.

ഇങ്ങനെ അല്ലാതെ എന്റെ ലൈഫിൽ ഒരു കാര്യങ്ങളും നടന്നിട്ടില്ല. ലൈഫിൽ എന്ത് നെ​ഗറ്റീവ് കാര്യങ്ങളും സംഭവിക്കും എന്നത് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഞാൻ എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ പിന്നീട് അത് വലിയ വാർത്തയാകുമ്പോൾ അമ്മയെ ഒന്ന് പ്രിപ്പേർ ചെയ്ത് നിർത്തിക്കോളാൻ ‍ഞാൻ ചേച്ചിയോട് പറയും. പിന്നെ അമ്മ കുറച്ച് ചില്ലായിട്ടുള്ളയാളാണ്. കാര്യം പറഞ്ഞാൽ മനസിലാകും. പിന്നെ പല കാര്യങ്ങളും കൂടുതലും എഫക്ട് ചെയ്യുന്നത് അമ്മയെയാണ്. കാരണം അവർക്ക് അത് ശീലമില്ലാത്ത കാര്യമാണല്ലോ എന്നാണ് നിഖില പറഞ്ഞത്. ഇന്റർ‌വ്യൂകളിൽ താൻ ത​ഗ് മറുപടികൾ പറയുന്നുവെന്നതിനെ കുറിച്ചും നടി പ്രതികരിച്ചു. താന്‍ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നാണ് നിഖില പറഞ്ഞത്.

ഞാൻ തഗ് ആണെന്നുള്ളത് ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഓൺലൈൻ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്. അവർ എല്ലാ സ്ഥലത്തും വന്നിട്ട് നിഖില വിമൽ പറയുന്നത് തഗാണ് എന്ന് പറഞ്ഞ് പറഞ്ഞ് അങ്ങനെ ആക്കിയതാണ്. എന്റെ പ്രശ്നമെന്ന് പറയുന്നത്… നിങ്ങളുടെ കൂട്ടത്തിലെല്ലാം അങ്ങനെ ഉള്ള ആളുകൾ ഉണ്ടാകും. ജനറലായി ഒരാളുടെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അല്ല എന്റെ ജീവിതത്തിൽ നടക്കുന്നത്. കുറച്ച് വ്യത്യസ്തമാണ്. എന്ത് കാണിച്ചാലും അത് അബദ്ധമായി മാറുമെന്നും നിഖില പറയുന്നു. ഉണ്ണി മുകുന്ദുൻ സിനിമ ​ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *