ജയരാജനെങ്കിലും വകതിരിവ് ഉണ്ടാവേണ്ടതായിരുന്നു: ആസിഫ് അലിയ്ക്ക് പിന്തുണയുമായി ഷീലു എബ്രഹാം

രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ നടൻ ആസിഫ് അലിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ കൂടുതല്‍ പേർ രംഗത്ത്.രമേശ് നാരായണ്‍ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയെന്ന് പറയുകയാണ് നിർമാതാവും നടിയുമായ ഷീലു എബ്രഹാം. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായണ്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയില്‍ വച്ചു വാങ്ങി അദ്ദേഹത്തിന് നല്‍കിയ ജയരാജ് എന്ന വ്യക്തിയും ചെയ്തതും മോശമാണെന്നും ഷാലു വിമർശിച്ചു. 

‘അമ്മ മീറ്റിംഗില്‍ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌ . മുംബൈ എയർപോർട്ടില്‍ . അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു . ഏറ്റവും കൂടുതല്‍ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത് . എന്നോട് മാത്രമല്ല, എയർപോർട്ടില്‍ ആരാധകരോടും , ബാക്കി ഉള്ള ഏല്ലാ പാസ്സൻജർസിനോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയില്‍ എത്തുന്നത് വരെ. ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത് . ഫിലിം ഇൻഡസ്ട്രിയില്‍ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. 

ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങള്‍ക്ക് മനസ്സിലായി കാണും. രമേശ് നാരായണ്‍ എന്ത് reason കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി . ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായണ്‍ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയില്‍ വച്ചു വാങ്ങി അദ്ദേഹത്തിന് present ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. വെറുപ്പ് തോന്നുന്നു’, എന്നാണ് ഷീലു പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *